കണ്ണൂർ: കൂത്ത്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാർട്ടി തീരുമാനം തെറ്റിച്ച ഭരണസമിതി സെക്രട്ടറിയും ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗവുമായ ആർ.കെ. രാഘവനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു. ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു