ശ്രീകണ്ഠാപുരം: നടുങ്ങോത്ത് പ്രവർത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവിന്റെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.. വൈശാഖ് പി വിനയൻ ( 26 ) എന്നയാളെയാണ് പിടിയിലായത്. ഇയാളിൽ നിന്നും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വളർത്ത് നായകൾക്ക് പരിശീലനം കേന്ദ്രം നടത്തി വരികയാണ് ഇയാൾ.