women-wall

കാസർകോട്: വനിതാമതിലിന്റെ വടക്കേയറ്റത്ത് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആദ്യകണ്ണിയായി ചേർന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മന്ത്രി വനിതാമതിലിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. യോഗത്തിൽ എ. പത്മാവതി അദ്ധ്യക്ഷത വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, പി. കരുണാകരൻ എം.പി, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, വനിതാമതിൽ കോ-ഓർഡിനേറ്റർ എം. ശാന്തകുമാരി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.