കണ്ണൂർ:മംഗലാപുരത്ത് നിന്ന് നാഗർകോവിലിലേക്ക് പോകുകയായിരുന്ന ഏറനാട് എക്സ് പ്രസിൽ കടത്തുകയായിരുന്ന 17 ഓളം ഇരുമ്പു കൈമഴു കണ്ണൂരിൽ ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് പിടികൂടി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ട്രെയിനിന്റെ ജനറൽ കമ്പാർട്ട് മെന്റിൽ നിന്ന് വലിയ ബാഗിൽ സൂക്ഷിച്ച കനം കുറഞ്ഞ മഴു കണ്ടെത്തിയത്.ഇത് ആരാണ് കടത്തിയതെന്നതിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
കംപാർട്ട്മെന്റിലുണ്ടായ യാത്രക്കാരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. രാഷ്ട്രീയ സംഘർഷ മേഖലയിലേക്ക് കടത്താനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ആർ.പി.എഫ് സർക്കിൾ ഇൻസ്പെക്ടർ എ.പി.വേണു,എ.എസ്.എെ സുമിത്ത്,റെയിൽവെ എസ്.എെ സുരേന്ദ്രൻ കല്യാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.