കാഞ്ഞങ്ങാട്: ചെത്തുതൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ഓഫീസിനുനേരെ കല്ലേറ്. ഓഫീസിന് മുന്നിൽ വെച്ച ദേശിയ പണിമുടക്കിന്റെ പ്രചരണബോർഡും തകർത്തു. എൽ.ഡി.എഫ് പ്രതിഷേധയോഗം നഗരത്തിൽ നടക്കുന്ന സമയത്താണ് കോട്ടച്ചേരി പുതിയവളപ്പിലെ ഓഫീസിനുനേരെ അക്രമം നടന്നത്. വിവരറിഞ്ഞ് ഹൊസ്ദുർഗ് സി.ഐ. സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഗ്രനേഡ് എറിഞ്ഞ് സ്ഥിതിഗതികൾ ശാന്തമാക്കി.