കണ്ണൂർ: ശ്രീകണ്ഠപുരം ചെങ്ങളായി പയ്യാവൂർ ഭാഗങ്ങളിൽ ഹർത്താൽ ഭാഗികമായിരുന്നു. ചെമ്പൻ തൊട്ടിയിൽ കടകമ്പോളങ്ങൾ പൂർണമായും തുറന്നു പ്രവർത്തിച്ചു. ഗ്രാമീണ മേഖലകളിൽ ചെറിയ ചെറിയ ടൗണുകൾ സാധാരണ പോലെ സജീവമായിരുന്നു. സർക്കാർ സ്ഥാപനങ്ങളും വിദ്യഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചില്ല. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ഡി.വൈ. എഫ്. ഐ പ്രവർത്തകർ ശ്രീകണ്ഠപുരത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കട ഉടമകൾ സ്ഥാപനം തുറക്കാൻ തയ്യാറായില്ല. നടുവിൽ ,ശ്രീകണ്ഠപുരം, പയ്യാവൂർ ടൗണുകളിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി.