പയ്യന്നൂർ: പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 13 വർഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി നിലംപണി തുടങ്ങി. ക്ഷേത്രമതിലിനകത്തും പുറത്തും ഭഗവതിയുടെ പന്തൽ മംഗലത്തിനായി ഒരുക്കുന്നതിന് തുടക്കം കുറിക്കുന്ന ചടങ്ങാണ് നിലംപണി. കൈലാസ കല്ലിനു സമീപം തമ്പുരാട്ടിയുടെ പ്രതിപുരുഷൻ നിലംപണിക്ക് തുടക്കമിട്ടു. അരങ്ങിലിറങ്ങിയ ദേവതമാരുടെ പ്രതിപുരുഷൻമാർ കോയ്മമാരോടും സന്നിഹിതരായ മറ്റ് ആചാര സ്ഥാനികരോടും സമ്മതം വാങ്ങി കൈലാസക്കല്ലിനു സമീപം നിലം കിളച്ച് തല്ലിയുറപ്പിച്ച് ചാണകം മെഴുകിയാണ് നിലംപണി തുടങ്ങിയത്. തുടർന്ന് അന്നപ്രസാദം വിതരണം ചെയ്തു.
ഫോട്ടോ കാപ്ഷൻ: പയ്യന്നൂർ സെന്റ് മേരീസ് സ്‌കൂൾ ജംഗ്ഷനിൽ നഗരസഭ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം സി. കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.