പാനൂർ:അധ്യാപകരുടെ അവകാശങ്ങൾക്കായി നിർണായക പോരാട്ടം കാഴ്ചവച്ചയാളായിരുന്നു ഇന്നലെ നിര്യാതനായ യ പി.എം. ദാമു മാസ്റ്റർ .വി.പി ഓറിയന്റൽ ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച കാലം മുതൽ പി.എസ് ടി.എയുടെ ജീവനാഡിയായി പ്രവർത്തിക്കുകയായിരുന്നു.

സോഷ്യലിസ്റ്റ് അനുഭാവിയായ ഇദ്ദേഹം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും കണ്ണൂർ ജില്ലയിലേയും നൂറുകണക്കിന് അദ്ധ്യാപകരുടെ സർവീസ് പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുന്നിലുണ്ടായിരുന്നു.ഏത് മേലുദ്യോഗസ്ഥരുടെ മുന്നിലും ആത്മാർഥമായി കാര്യം ബോധ്യപ്പെടുത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ക്ലാസ്സ് നഷ്ടപ്പെടുത്തി സംഘടനാ പ്രവർത്തനം നടത്താൻ ഒരിക്കലും ദാമുമാസ്റ്റർ തയ്യാറല്ലായിരുന്നു.