ന്യൂമാഹി: ചൊക്ലി വി.പി. ഓറിയന്റൽ ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനും പി.എസ്.ടി.എ ജില്ലാ നേതാവുമായിരുന്ന കവിയൂർ 'ഹരിശ്രീ"യിൽ പി.എം.ദാമു (86) നിര്യാതനായി. കവിയൂർ ശ്രീനാരായണ മഠം പ്രസിഡന്റ്, ടി.എസ്.എസ്. ഡയറക്ടർ, ചക്യത്ത്മുക്ക് അമൃതാനന്ദമയി മഠം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.ഭാര്യ: സുലോചന (റിട്ട. അദ്ധ്യാപിക). സഹോദരങ്ങൾ: കൗസല്യ, കമല (റിട്ട. പ്രധാനാദ്ധ്യാപിക), പരേതരായ ബാലൻ, പി.പി.മുകുന്ദൻ, രാഘവൻ, രോഹിണി.