തലശ്ശേരി: കേണൽ സി.കെ. നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ കേരളം റെയിൽവേസിനോട് ഒൻപതു വിക്കറ്റിന് തോറ്രു. 79 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ റെയിൽവേസ് ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. കരൺ ശർമ്മ പുറത്താകാതെ 36 റൺസും എ. റാം പുറത്താകാതെ 33 റൺസുമെടുത്തു.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളം 292 റൺസിന് പുറത്തായി. കേരളത്തിന് വേണ്ടി ഡാരിൽ എസ്. ഫെരാരിയോ 88 റൺസും ക്യാപ്ടൻ സൽമാൻ നിസാർ 58 റൺസുമെടുത്തു. റെയിൽവേസിന് വേണ്ടി ഹർഷ് ത്യാഗി 65 റൺസിന് 4 വിക്കറ്റും മായങ്ക് സിംഗ് 56 റൺസിന് 2 വിക്കറ്റും വീഴ്‌ത്തി. സ്കോർ: കേരളം : 284,292,
റെയിൽവേസ് : 497, 82/1.
ഏഴു മത്സരത്തിൽ നിന്നു 19 പോയിന്റുമായി ഗ്രൂപ്പിൽ അഞ്ചാമതാണ് കേരളം. 29 പോയിന്റ് നേടിയ റെയിൽവേസ് രണ്ടാം സ്ഥാനത്തും.
കേരളത്തിന്റെ അടുത്ത മത്സരം 9 മുതൽ 12 വരെ ജമ്മുവിൽ വെച്ച് ജമ്മു - കാശ്മീരുമായാണ്.