കണ്ണൂർ: സംഘപരിവാർ അക്രമം കേരളത്തിലെ ജനജീവിതത്തിന് ഭീഷണിയാകുന്നെന്നും പിണറായിയുടെ ഭരണത്തിൽ അരാജകത്വമാണെന്നും ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു. കോഴിക്കോട് വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസിൽ വർഗ്ഗീയ ലഹള ആളിക്കത്തിക്കാൻ ശ്രമം നടന്നു. ഇതര മതങ്ങളുടെ ആരാധനാലയങ്ങൾ തകർക്കാൻ പരസ്യമായി ആഹ്വാനം ചെയ്തു. മാദ്ധ്യമ പ്രവർത്തകർ വരെ ആക്രമിക്കപ്പെടുകയാണ്. സമരം ചെയ്ത യൂത്ത്‌കോൺഗ്രസ് നേതാക്കളെ കോൺവോയ് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചിട്ടും നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിശാച് ബാധയേറ്റ ബാർബേറിയനായി മാറിയെന്നും പാച്ചേനി പറഞ്ഞു.
സ്വതന്ത്ര കർഷക സംഘം കളക്ട്രേറ്റ് മാർച്ച് നടത്തും
കണ്ണൂർ: സർക്കാരുകളുടെ കർഷക അവഗണനക്കെതിരെ ഫെബ്രുവരി 19ന് കളക്ട്രേറ്റ് മാർച്ച് നടത്താൻ സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ. കുഞ്ഞിമാമു അദ്ധ്യക്ഷത വഹിച്ചു. പ്രാദേശിക തല ഫാർമേഴ്സ് പാർലിമെന്റ് ജില്ലാതല ഉദ്ഘാടനം 12ന് രാവിലെ 10 മണിക്ക് ചേലോറ പഞ്ചായത്തിലെ കടാങ്കോട് നടത്തും. വർക്കിംഗ് പ്രസിഡന്റ് അഡ്വ. അഹമ്മദ് മാണിയൂർ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. പി.പി. മഹമൂദ്, മുഹമ്മദ് മുണ്ടേരി, പി.കെ. അബ്ദുൾ ഖാദർ മൗലവി, സി.എച്ച്. മുഹമ്മദ് കുട്ടി, നസീർ ചാലാട്, വി.പി. അബ്ദുള്ള ഹാജി, സി.വി. അബ്ദുള്ള ഹാജി, പി.എം. അബ്ദുൾ അസീസ്, ടി.വി. മുഹമ്മദ്കുഞ്ഞി, പി.സി. ഇബ്രാഹിം, പി.പി. അബ്ദുൽ ഖാദർ, ഇസ്മയിൽ ഹാജി പടന്നോട്ട്, വി.എം. ഖാലിദ്, ബി.കെ. ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.