പയ്യന്നൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് പയ്യന്നൂർ മണ്ഡലത്തിൽ19 കോടി രൂപ അനുവദിച്ച് ഉത്തരവായതായി സി.കൃഷ്ണൻ എം .എൽ .എ അറിയിച്ചു. 1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്‌കൂളുകൾക്ക് 3 കോടി രൂപയും, 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്‌കൂളുകൾക്ക് 1 കോടി രൂപാ വീതവുമാണ് അനുവദിച്ചത്. കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, ജി.എച്ച്.എസ്.എസ്.മാത്തിൽ, ജി.എച്ച്.എസ്.എസ്.വയക്കര , ജി.എച്ച്.എസ് .എസ് വെള്ളൂർ എന്നീ സ്‌കൂളുകൾക്ക് 3 കോടി രൂപാ വീതവും ഗവ.എച്ച്.എസ്.എസ്.കോറോം, ഗവ. എച്ച് എസ് എസ് രാമന്തളി , ഗവ.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ, എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ, ഗവ.എച്ച്.എസ്.എസ്. കോഴിച്ചാൽ, ജി.എച്ച്.എസ്.എസ്.പെരിങ്ങോം, ഗവ.എച്ച്.എസ്.എസ്.പ്രാപ്പൊയിൽ, എന്നീ സ്‌കൂളുകൾക്ക് 1 കോടി രൂപ വീതവുമാണ് തുക അനുവദിച്ചത്.കിഫ്ബി പദ്ധതിയിൽപ്പെടുത്തിയാണ് തുക അനുവദിച്ചത്.ശാസ്ത്രീയമായ മാസ്റ്റർ പ്ലാനും, വിശദമായ പ്രൊജക്ട് റിപ്പോർട്ടും തയ്യാറാക്കുന്നതിന് അംഗീകൃത ഏജൻസിയായ കാറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയിരുന്നത്‌