ചെറുവത്തൂർ: കാടങ്കോട് പൊള്ളയിൽ താമസിക്കുന്ന എ.സി കദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റഹിമാൻ ഹാജി. മക്കൾ: മറിയം, ആസിയ, എ.സി അബ്ദുൽ സലാംഹാജി (ചെയർമാൻ റൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ) എ.സി മുസ്തഫ ഹാജി, സക്കീന, സുബൈദ, മുഹമ്മദ് കുഞ്ഞി. മരുമക്കൾ: തരീക്കുട്ടിഹാജി, മുഹമ്മദ് കുഞ്ഞി മുസ്ല്യാർ, നഫീസ, സലാം ഹാജി, അഫ്സ മുസ്തഫ, കെ. അബൂബക്കർ ഹാജി, പി.കെ ജമാൽ, ഫാഹിമ മുഹമ്മദ് കുഞ്ഞി. സഹോദരൻ: പരേതനായ എ.സി അഹമ്മദ് മൗലവി.