കാഞ്ഞങ്ങാട് : ശബരിമല കർമസമിതി കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിനെ അനുകൂലിച്ചു ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട പത്രപ്രവർത്തകന്റെ വീടിനു നേരെ കല്ലേറ്. മലയാള മനോരമ നീലേശ്വരം ലേഖകനും നീലേശ്വരം പ്രസ്‌ഫോറം സെക്രട്ടറിയുമായ ശ്യാംബാബു വെള്ളിക്കോത്ത് (43) താമസിക്കുന്ന വെള്ളിക്കോത്ത് വീണച്ചേരി പൈനി വീടിനു നേരെയാണ് വെള്ളിയാഴ്ച പുലർച്ചെ 1.40 ഓടെ കല്ലേറുണ്ടായത്.
വിവരമറിഞ്ഞു ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഹൊസ്ദുർഗ് എസ്‌ഐ പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി. ശ്യാംബാബുവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.