കണ്ണൂർ: കണ്ണൂരിലെ ആദ്യകാല സംഘ പ്രവർത്തകനും ആർ .എസ് .എസ് മുതിർന്ന നേതാവും കണ്ണൂർ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖർറുടെ വീട് ആക്രമിച്ച സി.പി.എം നടപടി പ്രതിഷേധാർഹവും, തീ കൊള്ളി കൊണ്ട് തല ചൊറിയുന്ന നടപടിയാണ് എന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശൻ പ്രസ്താവനയിൽ പറഞ്ഞു . സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മേഖലയിൽ ആർഎസ്എസ് എന്റെയും ബി.ജെ.പിയുടെയും ജില്ലാ നേതാക്കളുടെ വീട് ആക്രമിച്ച സി.പി.എം ക്രിമിനലുകളുടെ നടപടി തികച്ചും പ്രതിഷേധാർഹം ആണ് . മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കാൻ മാത്രമേ ഇത്തരം നടപടികൊണ്ടു സഹായിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.