തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ മത്സ്യമാർക്കറ്റ് പ്രശ്നം പരിഹരിക്കാനായി സബ് കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ വൈകീട്ട് പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷി യോഗത്തിലാണ് രണ്ടു മാസത്തോളമായി നീണ്ടുനിൽക്കുന്ന മത്സ്യ മാർക്കറ്റ് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനും മാർക്കറ്റ് ഹൈടെക് ആക്കാനും നിർദ്ദേശമുണ്ടായത്.

മാർക്കറ്റ് ആധുനീകവൽക്കരിക്കുന്നത് സംബന്ധിച്ച് സമീപ ടൗണുകളിലെ മത്സ്യമാർക്കറ്റുകൾ സന്ദർശിച്ച് ഒരാഴ്ചയ്ക്കകം സബ് കമ്മിറ്റി പഞ്ചായത്ത് ഭരണസമിതിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇത് പ്രകാരമായിരിക്കും ഇനി മാർക്കറ്റിന്റെ പ്രവർത്തനം.

പഞ്ചായത്ത് ബീരിച്ചേരിയിൽ അനുവദിച്ച മത്സ്യ വിൽപ്പന സ്റ്റാൾ സംബന്ധിച്ച് പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് ഇന്നലെ സർവകക്ഷി യോഗം പഞ്ചായത്ത് വിളിച്ചു ചേർത്തത്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.കെ ചന്ദ്രൻ, അഡ്വ. കെ.കെ രാജേന്ദ്രൻ, എം. രാമചന്ദ്രൻ, സത്താർ വടക്കുമ്പാട്, വി.ടി ഷാഹുൽ ഹമീദ്, കെ.വി ശശി, പി. കുഞ്ഞിക്കണ്ണൻ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. റീത്ത, എ.ജി സറീന, പി. തമ്പാൻ നായർ, ടി. ലളിത, കെ.പി ഫാത്തിമ സംബന്ധിച്ചു.

പഞ്ചായത്ത് മാർക്കറ്റ് നിലവിലിരിക്കെ അധികം ദൂരമല്ലാത്ത സ്ഥലത്ത് മറ്റൊരു സമാന്തര മാർക്കറ്റ് പ്രവർത്തിക്കുന്നത് പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ ചെയർമാനും സത്താർ വടക്കുമ്പാട് കൺവീനറും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അംഗങ്ങളുമായ കമ്മിറ്റിയാണ് മാർക്കറ്റ് പ്രശ്നം നിയന്ത്രിക്കുക.

എല്ലാ വിദ്യാലയങ്ങളിലും പ്രീ– പ്രൈമറി

ക്ലാസുകൾ ആരംഭിക്കണം
കാസർകോട്: എല്ലാ വിദ്യാലയങ്ങളിലും പ്രീ– പ്രൈമറി ക്ലാസുകൾ ആരംഭിക്കണമെന്നും പ്രീ– പ്രൈമറി അധ്യാപികമാരുടെയും ആയമാരുടെയും സേവന– വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തണമെന്നും കേരള സ്റ്റേറ്റ് പ്രീ– പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.പി.പി.ടി.എ) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാപ്രസിഡന്റ് എം. സുമതി ഉദ്ഘാടനം ചെയ്തു. പി. നിമ്മി അധ്യക്ഷയായി. കെ.വി ആശ പ്രവർത്തന റിപ്പോർട്ടും ഇ.വി ഗീത വരവു ചെലവ് കണക്കും അവതരിപ്പിച്ചു. കെ.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ. രാഘവൻ, ജില്ലാസെക്രട്ടറി പി. ദിലീപ്കുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാസെക്രട്ടറി എ. പവിത്രൻ, എൻ.കെ ലസിത, സി.എം മീനാകുമാരി, പി. സജിത എന്നിവർ സംസാരിച്ചു. പി. ബിന്ദു സ്വാഗതവും എം.ആർ പ്രസന്നകുമാരി നന്ദിയും പറഞ്ഞു.


പടമുണ്ട്....

ഖുർആൻ പഠനസംഗമം

നീലേശ്വരം: ഖുർആൻ പഠനകേന്ദ്രത്തിന്റെ ഏകദിന ഖുർആൻ പഠനസംഗമം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ലാ പ്രസിഡന്റ് എ.പി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ മുഖ്യാതിഥിയായി. നീലേശ്വരം സലഫി മസ്ജിദ് ഖത്തീബ് അബ്ദുൽ ജലീൽ പള്ളുരുത്തി, ടി.എ. സൂഫി, ഡോ. കെ.പി. അഹ്‌മദ് എന്നിവർ പ്രസംഗിച്ചു.