rakesh-sinha

കണ്ണൂർ: കേരളത്തിൽ സി.പി.എം താലിബാനിസം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അക്രമങ്ങൾ പൈശാചികവും അപലപനീയവുമാണെന്നും ബി.ജെ.പി എം.പി രാകേഷ്‌ സിൻഹ പറഞ്ഞു. തലശ്ശേരിയിൽ സി.പി.എമ്മുകാർ ആക്രമിച്ച ബി.ജെ.പി പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകൾ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേദനിപ്പിക്കുന്ന കാര്യങ്ങളാണ് തലശ്ശേരിയിൽ കാണാൻ സാധിച്ചത്. കുട്ടികളും സ്ത്രീകളുമുള്ള വീടുകളിൽ കയറി കൊലവിളി നടത്തുന്ന രീതി ലോകത്തൊരിടത്തും കാണാത്ത സംഭവമാണ്. പ്രാകൃതവും കാടത്തം നിറഞ്ഞതുമായ കമ്മ്യൂണിസ്റ്റ് അക്രമ ശൈലിയാണ് സി.പി.എം പിന്തുടരുന്നത്. ആയുധം താഴെവയ്ക്കാൻ സി.പി.എം തയ്യാറാവണം. മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് കേരളത്തിൽ അക്രമങ്ങൾ നടക്കുന്നത്. രാജ്യസഭാ എം.പിയുടെ വീടിന് നേരെ പോലും അക്രമം നടന്നിരിക്കുകയാണ്. കേരളത്തിലെ സി.പി.എം അക്രമം സംബന്ധിച്ച് ഇന്ന് പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.