മട്ടന്നൂർ: കീച്ചേരി ലീഗ് ഓഫീസിലെ സി.സി.ടി.വി. കാമറ തകർത്ത കേസിലെ പ്രതി അറസ്റ്റിൽ. കീച്ചേരി റസ്ല മൻസിലിൽ എ. റസ്മീർ(28)നെയാണ് എസ്.ഐ. ശിവൻ ചോടത്തും സംഘവും അറസ്റ്റ് ചെയ്തത്. നേരത്തെയും നിരവധി തവണ ലീഗ് ഓഫീസ് അക്രമിക്കപ്പെട്ടിരുന്നു. തുടർന്ന് സ്ഥാപിച്ച കാമറയാണ് ഇയാൾ തകർത്തിരുന്നത്. ഇതേ കാമറയിൽ പതിഞ്ഞ ആളുടെ രൂപം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്.