കാഞ്ഞങ്ങാട്: ജില്ലയിൽ ചെറുതും വലുതുമായ നൂറു കണക്കിനാശുപത്രികളുണ്ടായിട്ടും ഇവിടങ്ങളിലൊന്നും ഒരു ന്യൂറോ സർജനില്ല. അതുകൊണ്ടു തന്നെ അപകടങ്ങളിലും മറ്റും പെട്ട് മാരകമായി പരിക്കേൽക്കുന്നവരിൽ പത്തിലൊരാൾ മരണത്തിനു കീഴ്പ്പെടുകയാണ്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും ന്യൂറോ സർജൻ തസ്തിക തന്നെ അനുവദിച്ചി
ട്ടില്ല. ജില്ലാ ആശുപത്രിയിൽ ട്രോമാ കെയർ വാർഡ് തുറന്നിട്ടുണ്ടെങ്കിലും അപകടങ്ങളിൽ പെട്ട് വരുന്നവർക്ക് മതിയായചികിത്സ ഉറപ്പാക്കാൻ കഴിയുന്നില്ല. എൽഡോസൾഫാൻ രോഗബാധിതർ ഏറെയുള്ള ജില്ലയിൽ ന്യൂറോ സർജന്റെ സേവനം അത്യാവശ്യമാണ്.
അപകടത്തിൽ തലച്ചോറിന് ക്ഷതമേറ്റ് ഉണ്ടാകുന്ന രക്തസ്രാവം, അപസ്മാരം, തലയിലുണ്ടാകുന്ന മുഴ തുടങ്ങിയ രോഗങ്ങൾക്ക് ശരിയാംവണ്ണം രോഗ നിർണ്ണയം നടത്തുന്നത് ന്യൂറോ സർജനാണ്. കാസർകോട്ടും കാഞ്ഞങ്ങാട്ടുമായി ചെറുതും വലുതുമായ സ്വകാര്യ അശുപത്രികളിലും ന്യൂറോ സർജന്റെ സേവനം കിട്ടാനിടയില്ലെന്ന് ഐ.എം.എ ജില്ല ചെയർമാൻ ഡോ. പി. കൃഷ്ണൻ പറഞ്ഞു. ജില്ല ജനറൽ അശുപത്രികളിൽ ന്യൂറോ സർജനെ നിയമിക്കണമെന്ന് ഏറെ കാലമായി കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു വരികയാണെന്നും ജില്ല പ്രസിഡന്റ് ഡോ. വി. സുരേഷ് പറഞ്ഞു. അതേസമയം അപകടത്തിൽ മാരകമായി പരിക്കേൽക്കുന്നവരിൽ പത്തിലൊരാൾ മരിക്കുന്നു എന്നത് അതിശയോക്തിപരമല്ലെന്നും ഡോ സുരേഷ് വ്യക്തമാക്കി.
ന്യൂറോ സർജന്റെ അഭാവത്തിൽ പരിക്കേറ്റവരെ പരിയാരത്തേക്കോ മംഗളൂരുവിലേക്കോ അയയ്ക്കാൻ നിർബന്ധിതരാവുന്നു
ഡി.എം.ഒ ഡോ.എം പി ദിനേഷ് കുമാർ