കാസർകോട്: പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽ പെടുത്തുക, ആവശ്യമായ ചികിത്സ ജില്ലയിൽ തന്നെ നൽകാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ 30ന് ദുരിതബാധിതരുടെ അമ്മമാർ സെക്രട്ടറിയേറ്റിന് മുന്നിൽ പട്ടിണിസമരം നടത്തും. മുഴുവൻ ദുരിതബാധിതർക്കും അഞ്ചുലക്ഷം രൂപയും ആജീവനാന്തചികിത്സയും നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു.
യോഗത്തിൽ മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. അംബികാസുതൻ മാങ്ങാട്, പി.മുരളിധരൻ, പ്രേമചന്ദ്രൻ ചോമ്പാല, കെ.ചന്ദ്രാവതി, നളിനി, ജമീല, ഗോവിന്ദൻ കയ്യൂർ, സുബൈർ പടുപ്പ്, മുകുന്ദകുമാർ, മിസിരിയ, ഷൈനി, സിബി അലക്‌സ്, ശിവകുമാർ, ഗീത ജോണി, അഖിലകുമാരി. ശശിധര ബെള്ളൂർ എന്നിവർ സംസാരിച്ചു.അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അബ്ദുൾ കാദർ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.