കണ്ണൂർ: ശ്രീനാരായണ കോളേജിൽ ഇതുവരെ പഠിച്ചിറങ്ങിയ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കുന്ന ആദ്യ കുടുംബ സംഗമം 26ന് നടക്കും. കോളേജിന്റെ പൊതു അലുമ്നി അസോസിയേഷൻ എസ്.എൻ അലുമ്നിയാണ് സംഘാടകർ
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധിപേർ പങ്കെടുക്കുന്ന സംഗമത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരികമേഖലയിലെ പ്രമുഖരുടെ സാന്നിധ്യം ഉണ്ടാകും. പ്രിൻസിപ്പൽ ഡോ.ശിവദാസൻ തിരുമംഗലത് മുഖ്യ രക്ഷാധികാരിയായി സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. മറ്റു ഭാരവാഹികൾ: ഡോ. സാജൻ (ചെയർമാൻ), എ.പി സുരേഷ് ബാബു (ജനറൽ കൺവീനർ), കെ. ബാലചന്ദ്രൻ (പ്രസിഡന്റ് ), ഒ.ടി കൃഷ്ണദാസ് (ജനറൽ സെക്രട്ടറി). വിശദ വിവരങ്ങൾക്ക് ഫോൺ: 9446060641, 9400565793.