മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തോട് അനുബന്ധിച്ചു വികസിപ്പിക്കുന്ന ആറു റോഡുകളുടെ സാധ്യതാ പഠനം പൂർത്തിയായി. വിമാനത്താവളത്തിലേക്കുള്ള മേലെ ചൊവ്വ മട്ടന്നൂർ എയർപോർട്ട് റോഡ്, കൂട്ടുപുഴ മട്ടന്നൂർ എയർപോർട്ട് റോഡ് , കുറ്റിയാടി പെരിങ്ങത്തൂർ പാനൂർ മട്ടന്നൂർ എയർപോർട്ട് റോഡ്, തലശ്ശേരി കൊടുവള്ളി മമ്പറം എയർപോർട്ട് റോഡ്, തളിപ്പറമ്പ് മയ്യിൽ ചാലോട് റോഡ് , മാനന്തവാടി പേരാവൂർ ശിവപുരം മട്ടന്നൂർ എന്നിവയാണ് വീതി കൂട്ടി നവീകരിക്കുന്നത്.
മേലെചൊവ്വ മട്ടന്നൂർ മട്ടന്നൂർ കൂട്ടുപുഴ റോഡ് ദേശീയപാതയായി ഉയർത്തുന്നതിനുള്ള നടപടിയും പരോഗമിക്കുകയാണ്. 17 മീറ്റർ വീതിയിൽ നവീകരിക്കാനാണ് വകുപ്പുതല ആലോചന. നാലു വരിയായി ഉയർത്തുന്ന സാഹചര്യത്തിലും 17 മീറ്റർ ആയി നില നിർത്തുന്ന സാഹചര്യത്തിലും വരുന്ന പ്രത്യാഘാതങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രണ്ടു റിപ്പോർട്ടും കൈമാറിയതായി അധികൃതർ പറഞ്ഞു. മറ്റുള്ള നാലു റോഡുകളുടെ പഠന റിപ്പോർട്ട് തയാറായെന്ന് അധികൃതർ പറഞ്ഞു. കുറ്റിയാടി പെരിങ്ങത്തൂർ പാനൂർ മട്ടന്നൂർ എയർപോർട്ട് റോഡ് റിപ്പോർട്ട് വകുപ്പുതല അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
നിർദ്ദിഷ്ട റോഡുകൾ നാല് വരിയാക്കുമ്പോഴുള്ള വെല്ലുവിളികൾ കണക്കിലെടുത്ത് 17 മീറ്റർ ആയി നില നിർത്താനാണു സാദ്ധ്യത. നാലുവരിയായി ഉയർത്തുന്നതോടെ കുടി ഒഴിയേണ്ടി വരുന്ന വ്യാപാരികൾക്ക് പാക്കേജ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തു വന്നിരുന്നു. കുടിയൊഴിയുന്ന കട ഉടമയ്ക്കും തൊഴിലാളികൾക്കും ഗുണം ചെയ്യുന്ന പാക്കേജ് നടപ്പിലാക്കണമെന്നാണ് അവരുടെ ആവശ്യം.തയാറാക്കിയ സാദ്ധ്യതാപഠന റിപ്പോർട്ടിന് വകുപ്പ് തല അംഗീകാരം ലഭിക്കേണ്ടതുണ്ട്. തുടർന്ന് ഡിജിറ്റൽ സർവേ കൂടി പൂർത്തിയാക്കണം. നിലവിള്ള റോഡുകളിൽ കയറ്റം കുറച്ചും വളവുകൾ ഒഴിവാക്കിയുമാണ് നവീകരണം.
ഇന്ന്
പയ്യന്നൂർ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം : കളിയാട്ട മഹോത്സവം ആരംഭം: ഉച്ചക്ക് 3; തോറ്റം വൈകീട്ട് 5; മെഗാഷോ രാത്രി 8ന് പയ്യന്നൂർ എടാട്ട്‌സംസ്‌കൃത സർവ്വകലാശാല കേന്ദ്രം : സഹവാസ സാഹിത്യ ക്യാമ്പ് ഉദ്ഘാടനം : രാവിലെ 10ന്
പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയം മൈതാനം : യുനീക് ഗ്രന്ഥാലയം വായനശാല രജത ജൂബിലി സമാപനവും കോൽക്കളി അരങ്ങേറ്റവും :വൈകീട്ട് 4ന്
പയ്യന്നൂർ കണ്ടോത്തിടം സോമേശ്വരി ക്ഷേത്രം : പാട്ട് മഹോത്സവം ഗാനമേള : രാത്രി 8.30ന്