പരീക്ഷാഫലം
2018 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.സി.എ (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. ഗ്രേഡ്കാർഡുകൾ അതത് കോളേജുകൾ മുഖാന്തരം പിന്നീട് വിതരണം ചെയ്യും. പുനർമൂല്യനിർണയം/ഉത്തരക്കടലാസ് പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 23 വരെ സ്വീകരിക്കും.

പഠന വകുപ്പിലെ നാലാം സെമസ്റ്റർ മാസ്റ്റർ ഒഫ് കമ്മ്യൂണിക്കേഷൻ + ജേർണലിസം (സി.സി.എസ്.എസ്) മേയ് 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്ക് 19 നകം അപേക്ഷിക്കണം.

പുനഃപരിശോധനാ തീയതി നീട്ടി
ഫലം പ്രസീദ്ധീകരിച്ച മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷ, നവംബർ 2018ന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കുമുള്ള തീയതി 16 വരെ നീട്ടി.