കാസർകോട്: കാസർകോട് ബാറിലെ പ്രമുഖ അഭിഭാഷകൻ നെല്ലിക്കുന്ന് ബീച്ച് റോഡിൽ ഭാവന നിലയത്തിൽ പി.വി.കെ.നായർ (പി.വി.കുഞ്ഞിക്കണ്ണൻ നായർ, 90) നിര്യാതനായി. ഇന്നലെ രാവിലെ പത്തോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ അറുപത് വർഷമായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. ഏതാനും വർഷം കാഞ്ഞങ്ങാട് ബാറിലും ജോലി ചെയ്തിരുന്നു. മുൻമന്ത്രിയും അഭിഭാഷകനുമായിരുന്ന കെ.ചന്ദ്രശേഖരന്റെ ജുനിയറായാണ് തുടക്കം. പയ്യന്നൂർ വടക്കൻമാറേ വീട് തറവാട് അംഗമാണ്.
ഭാര്യ: സരളാദേവി. മക്കൾ: അഡ്വ.വി.രാജീവ് (കാസർകോട്), അഡ്വ.വി.സതീഷ് (കാഞ്ഞങ്ങാട്), വി.വിനോദ് കുമാർ (മാനേജർ, കെ.എച്ച്.എൻ ആശുപത്രി, ചെറുവത്തൂർ), വി.ബിന്ദു. മരുമക്കൾ: അഡ്വ.പി.ജി.അനൂപ് നാരായണൻ (കോഴിക്കോട്), ആശ (കോഴിക്കോട്), അഡ്വ.രേഖ, സുധ. സഹോദരങ്ങൾ: പി.വി.ബാലകൃഷ്ണൻ (എൻജിനിയർ, ഷാർജ), പി.വി.ഗോപാലൻ (റിട്ട. എൻജിനിയർ, റെയിൽവേ), പരേതരായ പി.വി. ഗോവിന്ദൻകുട്ടി (റിട്ട.പ്രിൻസിപ്പൽ, പയ്യന്നൂർ കോളേജ്), പി.വി.പത്മനാഭൻ (റിട്ട. പ്രിൻസിപ്പൽ, പയ്യന്നൂർ കോളേജ്), പാർവതി, നാരായണി, പത്മാവതി, ലക്ഷ്മിക്കുട്ടി. സംസ്കാരം ഇന്ന് കാസർകോട്ട്.