പാനൂർ:പന്ന്യന്നൂർ പ്രാഥമികാരാഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തുന്നതിന്റെ ഭാഗമായി ആശുപത്രിയിൽ സായാഹ്ന ഒ.പി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. എ. ശൈലജ അദ്ധ്യക്ഷയായി. സീനിയർ പി.ആർ.ഒ പി സീമ പദ്ധതി വിശദീകരിച്ചു. നൂറു കണക്കിനാളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.കെ രാജീവൻ, ടി.ആർ സുശീല, പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.ഇ മോഹനൻ മാസ്റ്റർ, പഞ്ചായത്തംഗങ്ങളായ എം.വി ബീന, വി.പി സരള എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രമ്യ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ടി. രാധാകൃഷ്ണൻ നന്ദിയും ചെയ്തു. സായാഹ്ന ഒ.പി ആരംഭിച്ചതോടെ വൈകീട്ട് 6 വരെ പന്ന്യന്നൂർ ഹെൽത്ത് സെന്ററിൽ ഡോക്ടർ രോഗികളെ പരിശോധിക്കും.


കെ എസ് ടി എ ജില്ല സമ്മേളനം സെമിനാർ
പാനൂർ :കേരള സ്‌കൂൾ ടിച്ചേഴ്‌സ് അസോസിയേഷൻ ഇരുപത്തിയെട്ടാമത് ജില്ല സമ്മേളനത്തിന്റെ ഭാഗമായി ചൊക്ലിയിൽ നടക്കുന്ന സെമിനാറിന് സമാപനമായി. സി.പി. എം ചൊക്ലി ലോക്കൽ സെക്രട്ടറി പികെ മോഹനൻ അദ്ധ്യക്ഷനായി. നവകേരള നിർമിതിയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ വനിത സാഹിതി സംസ്ഥാന കമ്മിററിയംഗം വി ബിന്ദു കോഴിക്കോട് വിഷയാവതരണം നടത്തി. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എകെ ബീന, സംസ്ഥാന കമ്മിറ്റിയംഗം കെ റോജ, ജില്ല വനിത സബ്ബ് കമ്മിററി കൺവീനർ കെ. ശൈലജ എന്നിവർ സംസാരിച്ചു.എം. ഷീന സ്വാഗതവും ജില്ല കമ്മിറ്റിയംഗം കെ.പി. ലീല നന്ദിയും പറഞ്ഞു. കെ.എസ്.ടി.എ ചൊക്ലി ഉപജില്ല കലാവേദി അവതരിപ്പിച്ച കലാസന്ധ്യയും, ബാലസംഘം ചൊക്ലി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാട്ടുപെട്ടിയും അരങ്ങേറി.


യുവജന വിദ്യാർഥി സംഗമം

പാനൂർ: പി.ആർ അനുസ്മരണത്തിന്റെ ഭാഗമായി കല്ലിക്കണ്ടിയിൽ 13 ന് യുവജന വിദ്യാർഥി സംഗമം നടക്കും. വൈകുന്നേരം 3 മണിക്ക് പുത്തൂർ കേന്ദ്രീകരിച്ച് പ്രകടന പൊതുയോഗവും നടക്കും യുവ ജനതാദൾ അഖിലേന്ത്യ പ്രസിഡണ്ട് സലിം മടവൂർ ഉദ്ഘാടനം ചെയ്യും മണ്ഡല പ്രസിഡന്റ് കെ.പി. സായന്ത് അദ്ധ്യക്ഷത വഹിക്കും യുവജന താൾസംസ്ഥാന പ്രസിഡന്റ് പി.കെ.പ്രവൺ വിദ്യാർഥി ജനത സംസ്ഥാനപ്രസിഡന്റ് സിബിൻ തേവാലക്കര,​ മുൻ മന്ത്രി കെ.പി. മോഹനൻ എന്നിവർ പങ്കെടുക്കും.