മലപ്പുറം: അങ്ങാടിപ്പുറം തിരൂർക്കാട് കോവിലകത്തെ പി.സ്. ഗോവിന്ദരാഘവൻ (99) നിര്യാതനായി. സതേൺ റെയിൽവേയിൽ ഫ്യൂവൽ വെരിഫിക്കേഷൻ ഇൻസ്പെക്ടർ ആയിരുന്നു. ആദ്യ കാല റെയിൽവേ ഫുട്ബോൾ ടീം അംഗവുമായിരുന്നു. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: വിജയകുമാർ (റിട്ട. ലോക്കോ പൈലറ്റ്), രവീന്ദ്രൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ), വിഷ്ണുമോഹൻ (റിട്ട. സീനിയർ ഡിവിഷണൽ മാനേജർ, ന്യൂ ഇന്ത്യ അഷുറൻസ് കോ.), അജയകുമാർ (തിരൂർക്കാട്), സുജേതാദേവി (കൽക്കട്ട), മനോരമ (പാലക്കാട്), പുഷ്പറാണി (പാലക്കാട്), ദമയന്തി (ചെന്നൈ). മരുമക്കൾ: പരേതനായ കെ. മോഹൻദാസ് നായർ (കൽക്കട്ട), കെ. രവീന്ദ്രൻ നായർ (പാലക്കാട്), വി. കെ. ശ്രീകുമാർ (റിട്ട. ലോക്കോ പൈലറ്റ് പാലക്കാട്), ആർ. ശ്രീനിവാസൻ (ചെന്നൈ), കെ. ഷൈലജ (പാലക്കാട്), കെ. രേണുക (പാലക്കാട്), പി. വി. മിനി (കണ്ണൂർ), ഉഷാദേവി (തിരൂർക്കാട്). ഇന്ന് ഉച്ചക്ക് 1 മണി മുതൽ വസതിയായ പള്ളിക്കുന്ന് എടച്ചേരിയിൽ ഉള്ള 'മിനിനവമി'യിൽ പൊതു ദർശനത്തിനു വെച്ചതിനു ശേഷം സംസ്കാരം നാളെ കാലത്തു 10മണിക്ക് ചാൽ ബീച്ച് ശാന്തിതീരം ശ്മശാനത്തിൽ.