കാഞ്ഞങ്ങാട്: റിട്ട. സെയിൽടാക്സ് ഓഫീസർ വാഴുന്നോറടിയിലെ മോനാച്ച രാഘവൻ എന്ന എം രാഘവൻ(62) നിര്യാതനായി സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് . പരേതനായ പുലിക്കോടൻ കൃഷ്ണന്റെയും മോനാച്ച മാധവിയുടെയും മകനാണ്. ഭാര്യ പ്രീത(കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ) മക്കൾ ഡോ. അവിനാശ്, അതുൽജിത്ത്( സോഫ്റ്റ് വെയർ എഞ്ചിനിയർ ചെന്നൈ) .സഹോദരങ്ങൾ :ദാമോദരൻ(റിട്ടേർഡ് സിആർപിഎഫ്), കല്ല്യാണി, ഭാർഗവി. ബാലസംഘം ,പുതുക്കൈ വില്ലേജ് സെക്രട്ടറി., എസ് എഫ്ഐ നെഹ്റുകോളേജ് യുണിറ്റ് പ്രസിഡന്റ് , എസ്എഫ്ഐ അവിഭക്ത ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാകമ്മറ്റിയംഗം , ഡിവൈഎഫ്ഐ പ്രഥമ പുതുക്കൈ വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൻജിഒ യൂണിയന്റെയും കെജിഒഎ യുടെയും നേതൃനിരയിലുമുണ്ടായിരുന്നു.