കാസർകോട്: രണ്ടാനച്ഛൻ പ്രതിയായ പീഡനശ്രമക്കേസിൽ വിധി പറയുന്നത് കോടതി 21ലേക്ക് മാറ്റി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ 13 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിന്റെ വിധിയാണ് ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) മാറ്റിയത്. 2017 നവംബർ 28 നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ രണ്ടാനച്ഛൻ വഴിയിൽ തടയുകയും പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ പൂർത്തിയാക്കി വെള്ളിയാഴ്ച വിധി പറയാനിരിക്കുകയായിരുന്നു.