മാഹി :മലയാള കലാഗ്രാമം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാഗ്രാമം ചിത്രശാലയിലെ വിശാലമായ ചുമരിൽ വരച്ച പാലാഴിമഥനം ചുമർചിത്രം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയും കെ.യു.കൃഷ്ണകുമാറും ചേർന്ന് അനാച്ഛാദനം ചെയ്തു.കലാഗ്രാമം മ്യൂറൽ വിഭാഗം മേധാവി നിബിന്റെ നേതൃത്വത്തിൽ 16 വിദ്യാർത്ഥികൾ രണ്ടര വർഷം കൊണ്ടാണ് ചിത്രരചന നടത്തിയത്. ഇതിഹാസ കഥാസന്ദർഭത്തെ ലളിതശൈലിയിൽ അനാവരണം ചെയ്ത ചിത്രത്തിന് പന്ത്രണ്ട് മീറ്ററിലധികം നീളവും മൂന്ന് മീറ്ററോളം വീതിയുമുണ്ട് വടക്കൻ കേരളത്തിലെ ഏറ്റവും നീളം കൂടിയ ഒറ്റ പാനൽ മ്യൂറൽ ചിത്രമാണ് ഇവിടെ മിഴി തുറന്നത്. രചന നടത്തിയ പ്രതിഭകളെ ആർട്ടിസ്റ്റ് നമ്പൂതിരിയടക്കമുള്ള വിശിഷ്ടാതിഥികൾ പൊന്നാടയണിച്ച് അനുമോദിച്ചു.