കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും പദ്ധതിയിൽ കാഞ്ഞങ്ങാട് 10 കോടിയുടെ ആശുപത്രികെട്ടിടമൊരുങ്ങുന്നു. ആശുപത്രിയുടെ രൂപരേഖ (ഡി.പി.ആർ) പൊതുമരാമത്തിന് കൈമാറി. കോൺട്രാക്ടറെയും നിശ്ചയിച്ചു കഴിഞ്ഞു.
പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ടിലാണ് അമ്മയും കുഞ്ഞും പദ്ധതിക്ക് വേണ്ടി കെട്ടിടമൊരുങ്ങുന്നത്. ഇപ്പോൾ അവിടെ കേന്ദ്രീയ വിദ്യാലയവും നഴ്സിംഗ് കോളജും പ്രവർത്തിക്കുന്നുണ്ട്. പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് സാങ്കേതികമായ കാരണത്താൽ നടപ്പിലായില്ല.
പിന്നീടു വന്ന ഉമ്മൻചാണ്ടി സർക്കാർ പദ്ധതിയെ അടിമുടി മാറ്റി നവീകരിച്ച് ഓരോ ജില്ലയിലും ഒരു ആശുപത്രി എന്ന ആശയം നടപ്പിലാക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഒരു വർഷം മുമ്പ് കാഞ്ഞങ്ങാട് നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഒരുക്കിയ മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ എത്രയും പെട്ടെന്ന് ഈ ആശുപത്രി യാഥാർത്ഥ്യമാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
നഗരസഭ ചെയർമാൻ വി.വി.രമേശൻ, റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖാന്തിരം നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ മുഴുവൻ അമ്മമാർക്കും കുട്ടികൾക്കും പ്രയോജനപ്പെടുന്ന ആശുപത്രി കാഞ്ഞങ്ങാട്ട് യാഥാർഥ്യമാവുന്നത്.
പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും പരിരക്ഷ നൽകുന്നതാണ് പദ്ധതി. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്നവർക്ക് സൗജന്യമായി പരിശോധന, മരുന്ന്, ഭക്ഷണം, 500 രൂപ യാത്രാ ബത്ത, പ്രസവാനന്തര ചികിത്സ ബത്ത 700 രൂപ എന്നിവ നൽകുന്നതാണ് പദ്ധതി.
ഇപ്പോൾ കെട്ടിടമുയരുന്ന സ്ഥലത്ത് കൂടുതൽ സ്ഥലം കിട്ടിയാൽ നേത്രബാങ്ക്, കുട്ടികളുടെ സ്പെഷ്യാലിറ്റി
ക്ലിനിക്ക്, ജനിച്ച കുഞ്ഞുങ്ങൾക്ക് വേണ്ട പരിചരണം എന്നിവ നടത്താനാവും
ജില്ല മെഡിക്കൽ ഓഫീസ് അധികൃതർ