കാഞ്ഞങ്ങാട്: നാലു ദിവസം നീണ്ടു നിൽക്കുന്ന മഡിയൻ കൂലോം ക്ഷേത്ര പാലക ക്ഷേത്രത്തിലെ പാട്ടുത്സവം തുടങ്ങി. ഇന്നലെ വൈകീട്ട് അജാനൂർ കൂറുംബാ ഭഗവതിക്ഷേത്ര തെയ്യസംഘം ക്ഷേത്ര പടിഞ്ഞാറെ നടയിലെത്തിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്. ഇന്ന് വൈകീട്ട് നെരോത്ത് പെരട്ടൂർ കൂലോത്ത് നിന്നും മുളവന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നുമുള്ള തെയ്യസംഘങ്ങൾ ക്ഷേത്രത്തിലെത്തും. മലയിറങ്ങി നഗ്‌നപാദരായി നാഴികകൾ താണ്ടിയാണ് ഇരുതെയ്യ സംഘങ്ങളും ക്ഷേത്രത്തിലെത്തുക.

ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ച രാത്രിയിലും കിഴക്കുംകര കല്ല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര തെയ്യസംഘം ക്ഷേത്രത്തിലെത്തും. മാണിക്കോത്ത് പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുമുള്ള തെയ്യംവരവ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12നും അടോട്ട് മൂത്തേടത്ത് കുതിര് പഴയദേവസ്ഥാനം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നുമുള്ള തെയ്യംവരവ് തിങ്കളാഴ്ച വൈകീട്ട് 4.30നും നടക്കും.

മഡിയൻകൂലോം പാട്ടുത്സവത്തോടനുബന്ധിച്ച് അജാനൂർ കുറുംബാ ഭഗവതിക്ഷേത്രത്തിൽ നിന്നുള്ള തെയ്യംവരവ്‌