കണ്ണൂർ: കേരള വികാസ് കോൺഗ്രസ് കേരള കോൺഗ്രസ് (ബി)യിൽ ലയിച്ചതിനെ തുടർന്ന് ജോസ് ചെമ്പേരിയെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള നോമിനേറ്റ് ചെയ്തു.1970 ൽ കേരള കോൺഗ്രസിൽ പ്രവർത്തനം ആരംഭിച്ച ജോസ് ചെമ്പേരി ആർ.ബാലകൃഷ്ണ പിള്ളയുടെ ഉറ്റ അനുയായി ആയിരുന്നു. ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ്(എം) സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, കർഷക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.കണ്ണൂർ ജില്ലാ വികസന സമിതി അംഗമായും കൈത്തറി വികസന കോർപ്പറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.