മട്ടന്നൂർ: ശബരിമലയിൽ യുവതികൾക്ക് സുരക്ഷ ഒരുക്കിയ സംഘത്തിലുണ്ടായിരുന്ന മട്ടന്നൂർ സ്വദേശിയായ പോലിസുകാരനെ ഭീഷണി പെടുത്തിയതിന് മട്ടന്നൂർ പരിയാരത്തെ അജിത്ത് കുമാറിനെ ( 29 ) അറസ്റ്റുചെയ്തു.ഫേസ് ബുക്കിലൂടെ പൊലീസുകാരനെതിരിരെ ഭീഷണി ഉയർത്തിയ കേസിലാണ് പിടിയിലായത്. സംഭവത്തിൽ 12 പേർക്കെതിരെ പോലിസ് കേസെടുത്തിരുന്നു.മറ്റ് പ്രതികളിൽ എതാനും പേരെ തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.
പടം : അജിത്ത് കുമാർ
മാടായിപ്പള്ളി കബർസ്ഥാനിൽ തീപിടുത്തം
പഴയങ്ങാടി:മാടായിപ്പാറയോട് ചേർന്ന മാടായിപ്പള്ളിയുടെ കബർസ്ഥാനിൽ തീപിടുത്തം ഇന്നലെ വൈകീട്ട് അഞ്ചു മണിയോടയാണ് തീപിടുത്തമുണ്ടായത് പയ്യന്നൂരിൽ നിന്നെത്തിയ അഗ്‌നിശമന വിഭാഗവും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് തീ കെടുത്തിയത് ഏക്കർകണക്കിന് പുൽമേടുകൾ കത്തിനശിച്ചു കബർസ്ഥാനിന്റെ പല ഭാഗങ്ങളിലായിട്ടാണ് തീ പടർന്നത്.