പയ്യന്നൂർ: ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴപ്പത്തിലാക്കുന്ന യുവതലമുറക്ക് കവിതകളിലൂടെ കൃത്യമായ ഉത്തരം നൽകിയ ശ്രീനാരായണ ഗുരുവിനെ വേണ്ടപോലെ വായിക്കാത്തതാണ് വർത്തമാനത്തിന്റെ വലിയ ദുരന്തമെന്ന് കവി പി.കെ.ഗോപി അഭിപ്രായപ്പെട്ടു.സംസ്‌കൃകൃത സർവ്വകലാശാല പയ്യന്നൂർ കേന്ദ്രത്തിൽ നടന്ന ഗുരു സാഹിത്യവും നവോത്ഥാനവും എന്ന വിഷയത്തിലുള്ള ത്രിദിന സഹവാസ സാഹിത്യ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ ചോദ്യങ്ങൾക്ക് കവിതകളിലൂടെ ചെറിയ ഉത്തരങ്ങൾ നൽകിയ ഗുരു കവികളുടെ കവിയാണെന്നും നവോത്ഥാന നായകൻ, സാമൂഹിക പരിഷ്‌കർത്താവ് എന്നിങ്ങനെ മാത്രം സംബോധന ചെയ്തപ്പോൾ ഗുരുവിലെ കവിയെ കണ്ടെത്താതെ പോവുകയായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു. ഡോ. പി.ഐ.ദേവരാജ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ജി.നാരായണൻ, ഇ.വി.പ്രദീപ് എന്നിവർ സംസാരിച്ചു. ഡോ. ഇ ശ്രീധരൻ സ്വാഗതവും കെ.പി നിധീഷ് നന്ദിയും പറഞ്ഞു. ഡോ. അജു കെ.നാരായണൻ, എൻ ജയകൃഷ്ണൻ എന്നിവർ ശനിയാഴ്ച ക്ലാസെടുത്തു. ഡോ. ടി.നാരായണൻ ഗുരുവിന്റെ അനുകമ്പാദശകം കവിത ആലപിച്ചു.

പടം :
സംസ്‌കൃത സർവ്വകലാശാല പയ്യന്നൂർ കേന്ദ്രത്തിൽ നടന്ന സാഹിത്യ ക്യാമ്പിന്റെ സമാപന സമ്മേളനം പി.കെ.ഗോപി ഉദ്ഘാടനം ചെയ്യുന്നു.