നീലേശ്വരം: മുൻ ഹൊസ്ദുർഗ്ഗ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും നീലേശ്വരത്തെ ആദ്യകാല സജീവ കോൺഗ്രസ്സ് പ്രവർത്തകനുമായ എൽ.ടി. മുഹമ്മദ്കുഞ്ഞി ഹാജി (95) നിര്യാതനായി. നീലേശ്വരം ജമാ അത്ത് മുൻ പ്രസിഡന്റായിരുന്നു. ഭാര്യമാർ: ഹഫ്സത്ത്, പരേതയായ കുഞ്ഞാമി. മക്കൾ: മൊയ്തു ഹാജി, കഞ്ഞാമു, ഷംസുദ്ദീൻ, ഹാരീസ്, സുബൈർ, കുഞ്ഞായിഷ, കുഞ്ഞാസ്യ, സുഹറ, സുബൈദ, ഫൗസിയ. മരുമക്കൾ: കുഞ്ഞാമി, അലിയുമ്മ, റഹ്മത്ത്, സൽമത്ത്, ജനീഷ, അസീസ്, അബ്ദുള്ള, ഷംസുദീൻ, അബ്ദുൾ ഹക്കീം, അബ്ദുൾ റഹ്മാൻ. സഹോദരങ്ങൾ: ടി. ഇബ്രാഹിം (നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ്), യൂസഫ്, നഫീസ ഹജ്ജുമ്മ, ബീഫാത്തുമ്മ, പരേതരായ ടി. കുഞ്ഞബ്ദുള്ള ഹാജി, അബൂബക്കർ ഹാജി, കുഞ്ഞായിസ ഹജ്ജുമ്മ, ആസ്യ ഹജ്ജുമ്മ.