കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ തീരപ്രദേശത്തെ പ്രധാന റോഡുകളിലൊന്നായ ടി.ബി. ശവപറമ്പ - കൊട്രച്ചാൽ റോഡ് മെക്കാഡം ടാർ ചെയ്ത് നവീകരിക്കുന്നതിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി റവന്യു മന്ത്രിയുടെ ഓഫീസ് അറിയിച്ചു.നേരത്തെ രണ്ടു കോടി അമ്പത്താറ് ലക്ഷം രൂപ അനുവദിച്ചതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതിനു പുറമെയാണ് മൂന്നുകോടി രൂപ കൂടി അനുവദിച്ചത്.
നീലേശ്വരത്തേക്ക് എളുപ്പമാർഗം എത്തിച്ചേരമെന്നതിനു പുറമെ കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കാനും ഈ റോഡ് സഹായകമാകും.

ഈ റോഡിനോട് അനുബന്ധിച്ചുള്ള കുശാൽ നഗർ ഓവർ ബ്രിഡ്ജിന്റെ അലൈൻമെന്റ് നടന്നു കഴിഞ്ഞു.കോട്ടച്ചേരി മേൽപ്പാലത്തോടൊപ്പം കുശാൽ നഗർ മേൽപ്പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ കാഞ്ഞങ്ങാട്ടെ തീരദേശ മേഖലയ്ക്ക് ആശ്വാസമാകും.