രാജപുരം: അവിഭക്ത പയ്യന്നൂർ ജില്ലയുടെ സംഘചാലകും ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലയുടെ ധർമ്മജാഗരൺ പ്രമുഖും ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റുമായ കൊട്ടോടി ഗോവിന്ദന്റെ മാതാവ് കൊട്ടോടി നെല്ലിമൊട്ടയിലെ എരോൽ വീട്ടിൽ മുത്താണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ മുത്തുമണിയാണി. മറ്റുമക്കൾ: എ. കുഞ്ഞികോരൻ, എ. അരവിന്ദാക്ഷൻ, കമലാക്ഷി കൂടാനം, കല്യാണി പെർളടുക്കം, എ. ഗൗരി ആനക്കല്ല്. മരുമക്കൾ: ലക്ഷ്മി, സാവിത്രി, അരുണ, എം. ബാലകൃഷ്ണൻ കൂടാനം, കെ. കുഞ്ഞമ്പു പെർളടുക്കം, കെ. ബാലകൃഷ്ണൻ ആനക്കല്ല്. സഹോദരങ്ങൾ: എ. കുഞ്ഞിരാമൻ, കല്യാണി കക്കോട്ടുമ്മൽ, ചോയിച്ചി നെല്ലിമൊട്ട, പരേതരായ കാരിച്ചി കൂടാനം, ഗോപാലൻ കല്യോട്ട്.