കണ്ണൂർ: ഇന്ധന നികുതിയിൽ ഇളവു നൽകിയത് കണ്ണൂർ വിമാനത്താവളത്തെ ശക്തിപ്പെടുത്താനാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. അല്ലാതെ ഒരു വിമാനത്താവളത്തെയും തകർക്കാനല്ല സർക്കാർ ശ്രമിച്ചത്. കണ്ണൂരിനെ രാജ്യത്തെ മികച്ച വിമാനത്താവളമാക്കി ഉയർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യം കുഞ്ഞാലിക്കുട്ടിക്കും നന്നായി അറിയാം.
ആലപ്പാട് സമരത്തിന്റെ മറവിൽ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഖനന മേഖലയിൽ ജോലി ചെയ്യുന്ന ധാരാളം പേരുണ്ട്. ഖനനം നിറുത്തിയാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടും. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെ കുറിച്ച് സർക്കാരിന് ഒരു പരാതിയും കിട്ടിയിട്ടില്ല. ഖനനം നിറുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നടക്കില്ല. വെറുതേ വിവാദങ്ങളുണ്ടാക്കരുത്. മാപ്പു പറയണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സ്ഥിരം പല്ലവിയാണ്. കടൽ ഇല്ലാത്ത മലപ്പുറത്തു നിന്ന് എന്തിനാണ് ആളുകൾ സമരത്തിനെത്തുന്നതെന്ന ചോദ്യം മന്ത്രി ആവർത്തിച്ചു.