പരീക്ഷകൾ പുനഃക്രമീകരിച്ചു
16ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ 23 ലേക്ക് മാറ്റി വച്ചു. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ് ഡബ്ല്യു (റഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് ഒക്ടോബർ 2018) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകൾ 24ന് വൈകിട്ട് 5 വരെ സർവകലാശാലയിൽ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ എം.എസ്‌സി.ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി കെമിസ്ട്രി, ബോട്ടണി, ബയോ ടെക്‌നോളജി / മൈക്രോബയോളജി / ഇലക്ട്രോണിക്‌സ് / ജിയോളജി / കൗൺസിലിംഗ് സൈക്കോളജി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ഒക്ടോബർ 2018) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർ മൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്‌ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകൾ 24ന് വൈകിട്ട് 5 വരെ സർവകലാശാലയിൽ സ്വീകരിക്കും.