തലശ്ശേരി: ജില്ലാ കോടതിയിലെ ശിരസ്താദാറും കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സിക്രട്ടറിയുമായ പി.രജ്ഞിത്ത് (53) ബാലുശ്ശേരി പനായിയിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: ലിജി (ടീച്ചർ, അമൃത വിദ്യാലയം, കൊയിലാണ്ടി). മക്കൾ: സൗരവ് രജ്ഞിത്ത് (ബേംഗ്ലൂർ), നന്ദന രജ്ഞിത്ത് (വിദ്യാർത്ഥിനി). സഹോദരങ്ങൾ: തങ്കമണി, സഹദേവൻ, അജിത്ത്, പരേതനായ രാജൻ.
ജില്ലാ സെഷൻസ് ജഡ്ജ് ടി.ഇന്ദിര തുടങ്ങിയ ജുഡീഷ്യൽ ഓഫീസർമാരും സഹപ്രവർത്തകരും വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.