കാഞ്ഞങ്ങാട്: വെള്ളിക്കോത്ത്് അടോട്ട് വഴിക്കേ പുരയിൽ ടി.വി. കുഞ്ഞിക്കണ്ണൻ (86) നിര്യാതനായി. പരേതരായ വഴിക്കേപുരയിൽ രാമൻ ചീരു ദമ്പതികളുടെ മകനാണ്. ഭാര്യ: കല്യാണി. മക്കൾ: വി.പി. നിർമല, വി.പി. അശോകൻ, വി.പി. രമേശൻ (കോടതി ജീവനക്കാരൻ, കാസർകോട്), വി.പി. ദിനേശൻ (ദുബൈ). മരുമക്കൾ: ലത, പ്രീയ (ടീച്ചർ, കാസർകോട്), സീമ, പരേതനായ രവി (കിഴക്കുംകര). സംസ്ക്കാരം ഇന്നു രാവിലെ അടോട്ടുള്ള സമുദായ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.