ഫലം പ്രസിദ്ധീകരിച്ചു
2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 28 വരെ സ്വീകരിക്കും. വിദ്യാർഥികൾ ഏകജാലക സംവിധാനം വഴിയും പരീക്ഷാ രജിസ്‌ട്രേഷൻ സമയത്തും സമർപ്പിച്ച വ്യക്തിവിവരങ്ങൾ അടിസ്ഥാനമാക്കിയാണ് മാർക്ക്ലിസ്റ്റുകൾ ഓൺലൈനായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിദ്യാർത്ഥികളുടെ പേരിലോ മറ്റ് വ്യക്തിവിവരങ്ങളിലോ എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനായി മതിയായ രേഖകൾ സഹിതം 31 നകം പ്രിൻസിപ്പൽ മുഖേന പരീക്ഷാ കൺട്രോളർക്ക് അപേക്ഷ സമർപ്പിക്കണം.