മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്റ്റാഫ് കാന്റീൻ പ്രവർത്തനം തുടങ്ങി. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന് മുന്നിലായി തുടങ്ങിയ കാന്റീൻ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഏരിയാ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കാന്റീൻ പ്രവർത്തനം തുടങ്ങിയത്. സൊസൈറ്റി പ്രസിഡന്റ് പി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ അനിത വേണു, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ, കിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.പി.ജോസ്, എൻ.വി.ചന്ദ്രബാബു, കെ.പി.സൂരജ്, വാർഡംഗം അംബിക തുടങ്ങിയവർ സംസാരിച്ചു.