പയ്യന്നൂർ: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പ ജ്യോതി തെളിയിക്കൽ പരിപാടിയെ കരിവെള്ളൂർ ആണൂരിൽ ആക്രമിച്ച കേസിൽ പ്രതികളായ നാല് സി.പി.എം പ്രവർത്തകർ കൂടി അറസ്റ്റിൽ. കരിവെള്ളൂർ കൂക്കാനത്തെ വിപിൻ, തെക്കേ മണക്കാട്ടെ സുകേഷ്, കൊടക്കാട് പൊള്ളപൊയിലിലെ സുബിൻ, ഓണക്കുന്നിലെ അനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പറക്കളായിയിലെ ടി.വി.ഗീത (44) നൽകിയ പരാതിയിലാണ് പതിനഞ്ചോളം പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തത്. രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.