കാഞ്ഞങ്ങാട്: പൊതുവിതരണ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ഹൊസ്ദുർഗ് താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ വീഡിയോ പ്രദർശിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ എൽ. സുലൈഖ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗംഗാ രാധാകൃഷ്ണൻ, മഹമ്മൂദ് മുറിയനാവി, ടി. തമ്പാൻ, എം. സുരേശൻ മേലാങ്കോട്ട് എന്നിവർ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു സ്വാഗതവും എം. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

പരിശീലനം നൽകി

കാഞ്ഞങ്ങാട്: രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കാതെ കേരളാ ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റി വികസിപ്പിച്ച ജൈവകൃഷി കാഞ്ഞങ്ങാട് നഗരസഭയിലെ എല്ലാ വീടുകളിലും നടപ്പാക്കാൻ ശ്രമം തുടങ്ങി. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക് പരിശീലനം നൽകി. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. ലത അദ്ധ്യക്ഷത വഹിച്ചു. സുജിനി പ്രസംഗിച്ചു. കെ.ടി.ഡി.എസ്. പ്രസിഡന്റ് ചാക്കോ ജോസഫ് നേതൃത്വം നൽകി.

ആദരവ് 20 ന്

കാഞ്ഞങ്ങാട്: മലയാക്കോൾ മുട്ടിൽ തറവാട് വിഷ്ണുമൂർത്തി ദേവസ്ഥാനം 'ആദരവ് 2019' 20ന് തറവാട് ദേവസ്ഥാനത്ത് നടക്കും. മുതിർന്ന അംഗങ്ങളെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ദേശീയ കമ്പവലി മത്സരത്തിൽ വിജയിച്ച വേലാശ്വരത്തെ കാർത്തിക രാജനെയും ആദരിക്കും. നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്യും. തറവാട് പ്രസിഡന്റ് എം. കർത്തമ്പു മലയാക്കോൾ അദ്ധ്യക്ഷത വഹിക്കും.

സഹകരണ സംഘം ഭാരവാഹികൾ

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിലെ തിരഞ്ഞെടുപ്പിൽ ഭരണസമിതി അംഗങ്ങളായി എച്ച്. ഭാസ്‌കരൻ (പ്രസിഡന്റ്), കെ. കുഞ്ഞിരാമൻ (വൈസ് പ്രസിഡന്റ്). ഡയറക്ടർമാരായി വി. ബാലകൃഷ്ണൻ, എം. സുന്ദരൻ, സി.കെ. സതീഷ്ചന്ദ്രൻ, നാരായണൻ കാട്ടുകുളങ്ങര, പി.വി. ബാലകൃഷ്ണൻ, ടി. വിനോദ് എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.

പരിശീലനം

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് ആശ വർക്കർമാരുടെ ആദ്യ ഘട്ട പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. അനിത ഗംഗാധരൻ, സൈനബ, എം.വി. രാഘവൻ, കെ. സതി, സി. കുഞ്ഞാമിന, ഡോ. അഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. മധുസൂദനൻ സ്വാഗതം പറഞ്ഞു.