പേരാവൂർ: സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി പേരാവൂർ എക്‌സൈസ് സംഘം കൂട്ടുപുഴയിലും പാൽച്ചുരത്തും നടത്തിയ വാഹന പരിശോധനയ്ക്കിടെ 2 .340 കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ (180 പൗച്ച് ഹാൻസും 136 പൗച്ച് കൂൾലിപ്പും ) പിടികൂടി. ഏഴ് പേർക്കെതിരെ കോട്പ പ്രകാരം കേസെടുത്തു. കണ്ണൂർ വയനാട് അന്തർജില്ലാ പാതയിലും കേരള കർണ്ണാടക അന്തർ സംസ്ഥാന പാതയിലുമാണ് പരിശോധന നടത്തിയത്.പേരാവൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.പി. സജീവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.എൻ.സതീഷ്, ഷൈബി കുര്യൻ, കെ.എ.മജീദ്, എക്‌സൈസ് ഡ്രൈവർ കെ.ടി.ജോർജ്ജ് എന്നിവർ പങ്കെടുത്തു.