കാഞ്ഞങ്ങാട്: കേരള സീനിയർ സിറ്റിസൺസ് ഫോറം കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം പി. സ്മാരകത്തിൽ ജില്ലാ സെക്രട്ടറി കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. മുൻസിപ്പൽ സെക്രട്ടറി പുരുഷോത്തമൻ, യൂണിറ്റ് സെക്രട്ടറി കെ. രാമകൃഷ്ണൻ, എച്ച്.കെ. ഉത്തംചന്ദ്, സി. ഗോവിന്ദ്, എ. രാഘവൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. രാമകൃഷ്ണൻ സ്വാഗതവും ടി.എം. കുഞ്ഞമ്പു നായർ നന്ദിയും പറഞ്ഞു.
ഹർത്താൽ അക്രമം
ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ബി.ജെ.പി. ഹർത്താലിൽ കാഞ്ഞങ്ങാട് നടന്ന അക്രമത്തിൽ ഒരു ബി.ജെ.പി. പ്രവർത്തകനെ കൂടി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കൈ മോനാച്ചയിലെ പി. പ്രശാന്ത് കുമാറി(36)നെയാണ് അറസ്റ്റ് ചെയ്തത്. സ്‌പെഷ്യൽ ഡ്യൂട്ടിയിലായിരുന്ന വെള്ളരിക്കുണ്ട് സി.ഐ. സുനിൽകുമാറിനെ മർദ്ദിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടു വരുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്.