ഇരിട്ടി: കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറു ദിവസം നീണ്ടു നിൽക്കുന്ന തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി ക്ഷേത്രതന്ത്രി ജിതിൻ ഗോപാലൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലാണ് തൃക്കൊടിയേറ്റം നടന്നത് വൈകുന്നേരം കൊടിയേറ്റത്തിന്റെ മുന്നോടിയായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. രാത്രിയിൽ ഓട്ടൻതുള്ളൽ. നൃത്തനൃത്ത്യങ്ങൾ എന്നിവ നടന്നു. ഇന്ന് വനിത യുവജനസംഗമവും തിരുവാതിര, നാടൻപാട്ട് എന്നിവ നടക്കും ഉത്സവം തിങ്കളാഴ്ച് സമാപ്പിക്കും.
ഓട്ടോ തല കീഴായി മറിഞ്ഞു
തളിപ്പറമ്പ്: ബസിടിച്ചതിനെ തുടർന്ന് ഓട്ടോ തലകീഴായി മറിഞ്ഞ് യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.മന്നയിലെ ഓട്ടോ ഡ്രൈവർ അബ്ദുള്ള ,ചുഴലിയിലെ മെയ് തീൽ നെല്ലിപ്പറമ്പിലെ ധനേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ സന്ധ്യയ്ക്ക് 6.15 നോടെ ദേശിയ പാതയിൽ ബക്കളത്തിനടുത്താണ് സംഭവം. തളിപ്പറമ്പിലേയ്ക്ക് വരികയായിരുന്ന കൽപക ബസ് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിലാണ് അപകടം. ഓട്ടോ മലക്കം മറിഞ്ഞ് 10 മീറ്ററോളം ദൂരെ എത്തി തലകീഴായാണ് നിന്നത്
മതേതര സായാഹ്നം
കുഞ്ഞിമംഗലം:കുഞ്ഞിമംഗലം പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച മതേതര സായാഹ്നം കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. അൻസാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. സി.എ.അജീർ, എം.പി.മുരളി, എ.പി.നാരായണൻ, എം.പി.ഉണ്ണികൃഷ്ണൻ, കെ.വി.രാമചന്ദ്രൻ മാസ്റ്റർ, എസ്.കെ.പി.സക്കരിയ്യ, പി.പി.കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. ടി.പി.മുസ്തഫ സ്വാഗതവും അഡ്വ: ടോണി ജോസഫ് നന്ദിയും പറഞ്ഞു.
മാടായിപ്പാറയിലെ തവരത്തടത്ത് വൻ തീപിടിത്തം
പഴയങ്ങാടി:മാടായി പ്പാറയിലെ തവരത്തടത്ത് വൻ തീപിടിത്തം ഇന്നലെ രാത്രി ആറര മണയോടെയാണ് തീപിടിത്തമുണ്ടായത് ഏക്കർ കണക്കിന് പുൽമേടുകളും സ്ഥലത്തുണ്ടായിരുന്ന കൃഷിയും കത്തി നശിച്ചു ഉണങ്ങിയ പുൽമേടുകൾ ആയത് കാരണം തീ പെട്ടന്ന് ആളിപടരുകയായിരുന്നു അഗ്‌നിശമന സേനയെ വിവരമറിയിച്ച് നാട്ടുകാർ പച്ചില ഉപയോഗിച്ച് കെടത്താനുള്ള ശ്രമം നടത്തിയെങ്കിലും പല ഭാഗങ്ങളിലും തീ ആളി പടരുകയാരുന്നു പിന്നീട് പയ്യന്നൂരിൽ നിന്നെത്തിയ അഗ്‌നിശമന സേനയുടെ രണ്ട് യുണിറ്റ് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണക്കാൻ സാധിച്ചത് .ലീഡിംഗ് ഫയർമാൻ കെ വി സഹദേവൻ,ഇ ടി സന്തോഷ്,ടി വി ലഗേഷ് എന്നീ അഗ്‌നിശമന സേന അംഗങ്ങൾ നേതൃത്വം നൽകി .
ലെനിൻ രാജേന്ദ്രനെയും കെ.പി.എ.റഹീമിനെയും അനുസ്മരിച്ചു
കണ്ണൂർ ജില്ലാ ലൈബ്രറി ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ നിരവധി പേർ അനുഭവങ്ങൾ പങ്കിട്ടു. കേരളത്തിന്റെ ചരിത്ര ലിപികളാൽ എഴുതപ്പെട്ട പുരോഗമന വാദികളായ ഇരുവരുടെയും വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് സംസാരിച്ചവരെല്ലാം ചൂണ്ടികാട്ടി. ചലച്ചിത്ര അക്കാഡമി കണ്ണൂർ മേഖലാ കേന്ദ്രം, ജില്ലാ ലൈബ്രറി കാഴ്ച ഫിലീം സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കവിയൂർ രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം മോഹനൻ അദ്ധ്യക്ഷനായി. ഫെഡറേഷൻ ഓഫ് ഫിലീം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റി അംഗം സി മോഹനൻ, നിരൂപകൻ എം.എം. ദിലീപ്, നടൻ പ്രകാശൻ ചെങ്ങൽ, സയൻസ് പാർക്ക് ഡയരക്ടർ എ വി അജയകുമാർ, ജയകൃഷ്ണൻ നരിക്കുട്ടി എന്നിവർ സംസാരിച്ചു. പി .കെ. ബൈജു സ്വാഗതവും എ പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.
ഫോട്ടോഗ്രാഫി മേഖലയിൽ ജിഎസ്ടി ഒഴിവാക്കണം
പയ്യന്നൂർ : തകർച്ചയെ നേരിട്ട് കൊണ്ടിരിക്കുന്ന ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മേഖലയിൽ ക്യാമറകൾക്കും, ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി അനുബന്ധ ഉപകരണങ്ങൾക്കും ചുമത്തിയിരിക്കുന്ന ജി എസ് ടി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേരള ഫോട്ടോഗ്രാഫേർസ് ആന്റ് വീഡിയോ ഗ്രാഫേർസ് യൂണിയൻ (കെപിവിയു സിഐടിയു)ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സിഐടിയു ജില്ല ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല പ്രസിഡന്റ് അരക്കൻ ബാലൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സപ്ലിമെന്റ് സി.പി.എം ജില്ല സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി വി കുഞ്ഞപ്പൻ, യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ ഹക്കീം മണ്ണാർക്കാട്, സുരേഷ് കയ്യൂർ, ജില്ല സെക്രട്ടറി കെ വി സഞ്ജീവൻ, കെ യു രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : അരക്കൻ ബാലൻ (പ്രസിഡന്റ്), സുധി ഏഴോം, മനോഹരൻ മേഘ (വൈസ് പ്രസിഡന്റ്), പ്രദീപ് റെയ്ൻ (സെക്രട്ടറി), അനൂപ്, ഷിബിൻ നാരായണൻ (ജോ. സെക്രട്ടറി), ഷെരീഫ് ഈസ (ട്രഷറർ.