kpcc

ക​ണ്ണൂ​ർ​:​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ല​ബാ​ർ മേഖലയിലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​കാ​ൻ​ ​നേ​താ​ക്ക​ൾ അ​ര​യും​ ​ത​ല​യും​ ​മു​റു​ക്കുന്നു.​

ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​ഞ്ച് ​ജി​ല്ല​ക​ളി​ലെ​ ​ഏ​ഴ് ​​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​അ​ഞ്ചിലും​ ​ജ​യി​ച്ച​ത് ​യു.​ഡി.​എ​ഫാ​ണ്.​ ​വ​ട​ക​ര,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട് ​സീ​റ്റു​ക​ളി​ലാ​ണ് ​കോ​ൺ​ഗ്ര​സ് ​വി​ജ​യി​ച്ച​ത്.​ ​വ​യ​നാ​ട് ​യു.​ഡി.​എ​ഫി​ന്റെ​ ​കോ​ട്ട​യാ​ണ്.​ ​എം.​ഐ​ ​ഷാ​ന​വാ​സ്​ ​അന്തരിച്ചതിനാൽ​ ​ഇവിടെയും​ കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​ഇ​നി​ ​മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​തോ​ടെ​ ​വ​ട​ക​ര​യി​ലും​ ​പു​തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​കളെ ​ക​ണ്ടെ​ത്തണം.​ ​ഈ​ ​സീ​റ്റു​ക​ൾ​ക്കായി ​ചി​ല​ർ അ​ണി​യ​റ​ ​നീ​ക്കം​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ല​ബാ​റിലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​​മു​ന്നൊ​രു​ക്കങ്ങൾ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ 20ന് ​ക​ണ്ണൂ​രി​ൽ​ ​കോ​ൺ​ഗ്ര​സ് ​ശി​ൽ​പ്പ​ശാ​ല​ ​സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.​ ​കാ​സ​ർ​കോ​ട് ​മു​ത​ൽ​ ​മ​ല​പ്പു​റം​ ​വ​രെ​യു​ള്ള​ ​അ​ഞ്ച് ​ജി​ല്ല​ക​ളി​ലെ​ ​ഡി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ൾ,​ ​ബ്ളോ​ക്ക് ​പ്ര​സി​ഡ​ന്റു​മാ​ർ​ ​തു​ട​ങ്ങി​ 350​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​ശ​ബ​രി​മ​ല​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ഷ​യ​ങ്ങ​ൾ​ ​വോ​ട്ട​ർ​മാ​രെ​ ​എ​ങ്ങ​നെ​യൊ​ക്കെ​ ​സ്വാ​ധീ​നി​ച്ചെ​ന്ന​ ​വി​ല​യി​രു​ത്ത​ലും​ ​ശി​ൽ​പ്പ​ശാ​ല​യി​ലു​ണ്ടാ​വും.

ക​ണ്ണൂർ

ക​ണ്ണൂ​രി​ൽ​ ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​ത​ന്നെ​ ​മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ​നേ​താ​ക്ക​ളി​ൽ​ ​പ​ല​രു​ടേ​യും​ ​ആ​ഗ്ര​ഹം.​ ​ക​ഴി​‌​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 6,566​ ​വോ​ട്ടി​നാ​ണ് ​സി.​പി.​എ​മ്മി​ലെ​ ​പി.​കെ.​ ​ശ്രീ​മ​തി​യോ​ട് ​സു​ധാ​ക​ര​ൻ​ ​പ​രാ​ജ​യ​പ്പെ​ട്ട​ത്.​ ​മു​ൻ​മ​ന്ത്രി​ ​എ​ൻ.​ ​രാ​മ​കൃ​ഷ്ണ​ന്റെ​ ​മ​ക​ളും​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​റു​മാ​യ​ ​അ​മൃ​ത​ ​രാ​മ​കൃ​ഷ്ണ​ൻ,​ എ.ഐ.സി.സി മാദ്ധ്യമവിഭാഗം അംഗം ഷമാ മുഹമ്മദ്, ​ഐ.​എ​ൻ.​ടി.​യു.​സി​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സു​രേ​ന്ദ്ര​ൻ,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​തീ​ശ​ൻ​ ​പാ​ച്ചേ​നി,​ ​മു​ൻ​ ​എം.​പി​ ​എ.​പി.​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​ ​എ​ന്നീ ​പേ​രു​ക​ളും​ ​ഉ​യ​രു​ന്നു​ണ്ട്.

കാ​സ​ർ​കോ​ട്
കാ​സ​ർ​കോ​ട്ട് ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 6,921​ ​വോ​ട്ടി​നാ​ണ് ​ടി.​ ​സി​ദ്ദി​ഖ് ​സി.​പി.​എ​മ്മി​ലെ​ ​പി.​ക​രു​ണാ​ക​ര​നോ​ട് ​പ​രാ​ജ​യ​പ്പെ​ട്ട​ത്.​ ​ഇവിടെ അ​വ​കാ​ശ​വാ​ദ​വു​മാ​യി​ ​ആ​രും​ ​എ​ത്തി​യി​ട്ടി​ല്ലെ​ങ്കിലും മുൻ കോൺഗ്രസ് എം.പി. ഐ. രാമറൈയുടെ മകൻ അഡ്വ. സുബ്ബയ്യറൈക്കാണ് സാദ്ധ്യത.

വ​യ​നാ​ട്
​യു.​ഡി.എഫ് കോ​ട്ട​യാ​യ​തി​നാ​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ മോഹികൾ​ ​ഏറെയുണ്ട്.​ ​​എ.​കെ.​ ​ആ​ന്റ​ണി​യു​ടെ​ ​മ​ക​ൻ​ ​അ​നി​ൽ​ ​ആ​ന്റ​ണി,​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​എം.​എം.​ ​ഹ​സ​ൻ​ ​തുടങ്ങിയ പേ​രു​ക​ളും​ ​ഉ​യ​രു​ന്നു​ണ്ട്.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​പേ​രും​ ​കേൾക്കുന്നു​ണ്ട്.​ ​വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ ​നി​ന്നു​ള്ള​ ആൾ ​ത​ന്നെ​ ​മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ​ഡി.​സി.​സി​ ​നേ​തൃ​ത്വം​ ​പ​റ​യു​ന്ന​ത്.

കോ​ഴി​ക്കോ​ട്

സി​റ്റിം​ഗ് ​എം.​പി​ ​എം.​കെ.​ ​രാ​ഘ​വ​ൻ​ ​മതിയെന്നാ​ണ് ​എ.​ഐ.​സി.​സി​ ​നി​ല​പാ​ട് ​എ​ന്നാ​ണ് ​സൂ​ച​ന.​ ​​ ​മൂ​ന്നാ​മ​തും​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ ​രാ​ഘ​വ​നെ​തി​രെ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ലെ​യും​ ​കോ​ൺ​ഗ്ര​സി​ലെ​യും​ ​ഒ​രു​ ​വി​ഭാ​ഗം​ ​ക​ച്ച​മു​റു​ക്കു​ന്നു​ണ്ട്.​ ​മ​ണ്ഡ​ല​ത്തി​ലെ​ ​വി​ക​സ​ന​ം​ ​മു​ൻ​നി​റു​ത്തി​ രാ​ഘ​വ​ന് ഒരു ​അ​വ​സ​രം​ ​കൂടി കൊ​ടു​ത്തേക്കും.

വ​ട​കര
മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ 3,306​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ​ക​ഴി​ഞ്ഞ​ത​വ​ണ​ ​വി​ജ​യി​ച്ച​ത്.​ഇത്തവണ ​ടി.​ സി​ദ്ദി​ഖ്,​ ​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​ൻ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​മു​ൻ​തൂ​ക്കം.​ ​കഴിഞ്ഞതവണ യു.ഡി. എഫിന് വിജയം നേടിക്കൊടുത്ത ജനതാദൾ (യു) ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനാൽ ​ ​പൊ​തു​സ​മ്മ​ത​നാ​യ​ ​സ്വ​ത​ന്ത്ര​​നെ​ ​പ​രി​ഗ​ണി​ക്കാ​നും ​ആ​ലോ​ച​ന​യു​മു​ണ്ട്.

​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ​ ​മ​ല​പ്പു​റം,​​​ ​പൊ​ന്നാ​നി​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​മു​സ്ലിം​ലീ​ഗ് ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​വി​ജ​യി​പ്പി​ക്കാ​നു​ള്ള​ ​ത​ന്ത്ര​ങ്ങ​ളും​ 20ന് ​ന​ട​ക്കു​ന്ന​ ​കോ​ൺ​ഗ്ര​സ് ​യോ​ഗം ചർച്ച ചെയ്യും.