പരീക്ഷാഫലം
2018 ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ എം.സി.എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഗ്രേഡ് കാർഡുകൾ അതത് കോളേജുകൾ മുഖാന്തരം പിന്നീട് വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകൾ 28നു വൈകിട്ട് 5 മണി വരെ സ്വീകരിക്കും.
പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം
21 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം ബി എ. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി – 2014 അഡ്മിഷൻ മുതൽ) ജനുവരി 2019 പരീക്ഷയ്ക്ക് അപേക്ഷിച്ച, കാസർകോട് സീതാംഗോളിയിലുള്ള മാലിക് ദിനാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിലെ (ഡോ. പി. കെ. രാജൻ മെമ്മോറിയൽ കാമ്പസ്) എം.ബി.എ പഠനവകുപ്പ് ആയിരിക്കും.
മാലിക് ദിനാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം ബി എ. ഡിഗ്രി (സപ്ലിമെന്ററി – 2013ഉം അതിനു മുൻപും ഉള്ള അഡ്മിഷൻ) വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, മയ്യിൽ ആയിരിക്കും.